മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം

രേണുക വേണു| Last Modified ശനി, 8 ജൂലൈ 2023 (08:21 IST)

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :