അനുബന്ധ വാര്‍ത്തകള്‍
- ഒന്നിച്ചിട്ട് 8 വര്‍ഷം, ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകളുമായി അനു സിത്താര
- മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യം..! കേരളത്തിലെ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു
- 'ഹാപ്പി മോഡ്';നടി രഞ്ജിത മേനോന് ഇവിടെയുണ്ട്!
- മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം
- ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്കരോഗങ്ങളെ തടയാം
മഴയില്‍ വയനാട് ജില്ലയില്‍ മാത്രം തകര്‍ന്നത് 27 വീടുകള്‍; 9.4 ഹെക്ടര്‍ കൃഷിയും നശിച്ചു
വയനാട് ജില്ലയില്‍ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്. മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 8 കുടുംബത്തിലെ 26 പേരെ അടുത്തുള്ള ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചു.