അനുബന്ധ വാര്‍ത്തകള്‍
- കേരള കോൺഗ്രസ് (എം) ഇനി ഇടതിനൊപ്പം; പ്രഖ്യാപിച്ച് ജോസ് കെ മാണി, എംപി സ്ഥാനം രാജിവയ്ക്കും
- പാലാ കൈവിടില്ല, നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്
- ജോസ് കെ മാണി വരുന്നതുകൊണ്ട് ഗുണമില്ല, അവര്‍ക്ക് ഒരത്ഭുതവും കാട്ടാനാവില്ല: സി പി ഐ
- സെക്രട്ടേറിയറ്റിലെ തീപിടിത്തം: പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി
- ഐ ഫോണ്‍ വിവാദം: ഇടതുമുന്നണി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി
എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു: സിപിഎം
എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്-എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കുമെന്നും സിപിഐഎം.
യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫില്‍ നിന്നും പുറത്തു വന്ന എല്‍.ജെ.ഡി, എല്‍.ഡി.എഫിന്റെ ഭാഗമായി. കോണ്‍ഗ്രസ്സും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറി. ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്ന് സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.