64 എംപി ക്വാഡ് ക്യാമറ, 6000 എംഎഎച്ച് ബറ്ററി; ഗ്യാലക്സി M31 പ്രൈം എഡിഷനുമായി സാംസങ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യം !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (14:46 IST)
ഗ്യാലക്‌സി M സീരീസിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിിയിലെത്തിയ്ക്കാൻ സാംസങ്. ഗ്യാലക്സി M31 പ്രൈം എഡിഷൻ എന്ന മോഡലുമായാണ് സാംസങ് എത്തുന്നത്. ഈ വാങ്ങുന്നതോടെ ആമസൊൺ പ്രൈം മെമ്പർഷിപ് സൗജന്യമായിൽ ലഭിയ്ക്കും എന്നതാണ് പ്രധാന പ്രത്യേകത. ആമസോൺ പ്രൈമിൽ മൂന്നുമാത്തെ സബ്സ്ക്രിപ്ഷനാണ് സൗജന്യമായി ലഭിയ്ക്കുക. ഒക്ടോബർ 17 മുതൽ സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകും, ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് 16ന് തന്നെ ഫോൺ വാങ്ങാനാകും.

പ്രിപെയ്ഡ് പെയ്മെന്റ് ഓപ്ഷനുകളിൽ 1000 രൂപ വിലക്കുറവും ലഭിയ്ക്കും. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 16,999 രൂപയാണ് വില. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്പ്ലേ ആണ് ഫോണിന്. നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

ആമസോൺ ഇകോ പ്രി ഇൻസ്റ്റാൾഡ് ആയി ഫോണിൽ ലഭിയ്ക്കും. ഒക്ടകോര്‍ എക്സിനോസ് 9611 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ വണ്‍ UI 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 15W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :