അമീറുല്‍ ജിഷയുടെ വീട്ടില്‍ എത്തിയത് മുണ്ടും ഇളംമഞ്ഞ ടീ ഷര്‍ട്ടും ധരിച്ച്; മുണ്ടിനുള്ളില്‍ മദ്യവും കത്തിയും ഒളിപ്പിച്ചുവെച്ചു - കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്

സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു

 അമീറുല്‍ ഇസ്ലാം , ജിഷ കൊലപാതകം , ജിഷ
കൊച്ചി| jibin| Last Modified ഞായര്‍, 19 ജൂണ്‍ 2016 (11:06 IST)
പെരുമ്പാവൂരിലെ നിയമവിദ്യാർഥി ജിഷയുടെ കൊലപാതകം സംബന്ധിച്ച് പ്രതിയായ അമീറുല്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുണ്ടും ഇളം മഞ്ഞ ടീ ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ ജിഷയുടെ വീട്ടില്‍ എത്തിയത്.
കൊലപാതകത്തിനായി ഉപയോഗിച്ച കത്തി മുണ്ടില്‍ ഒളിപ്പിച്ചാണ് എത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.

സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. രണ്ടാമത് മദ്യപിക്കുമ്പോൾ ഈ സുഹൃത്ത് അനാര്‍ കൂടെയുണ്ടായിരുന്നു. പെരുമ്പാവൂരിലെ ഒരു മദ്യഷോപ്പില്‍ നിന്നാണ് മദ്യം ഇവര്‍ വാങ്ങിയത്. സുഹൃത്തിന്റെ മുറിയില്‍‌വച്ചാണ് ഇവര്‍ മദ്യപിച്ചത്.

മദ്യം കഴിക്കുന്നതിനിടെ കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ പരാമർശിക്കപ്പെടുകയായിരുന്നു. സുഹൃത്തിന്റെ വാക്കുകൾ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നാണ് സൂചന. തുടര്‍ന്ന് ഇവിടെ നിന്നുമാണ് പ്രതി ജിഷയുടെ വീട്ടിലേക്ക് എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഈ സമയം മുണ്ടില്‍ ഉളിപ്പിച്ചിരുന്നുവെന്നും വ്യക്തമായി. പെരുമ്പാവൂരില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ ബാക്കിയും കൈയിലുണ്ടായിരുന്നു.

ജിഷയെ അമീറുല്‍ കുത്തി വീഴ്‌ത്തിയശേഷം വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കൈയില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചു നല്‍കുകയുമായിരുന്നു. കൊലപാതകത്തിനിടെ പ്രതിയുടെ ശരീരത്ത് ഏഴോളം മുറിവേല്‍ക്കുകയും ചെയ്‌തു. കൃത്യം നടത്തിയശേഷം തിരികെ മുറിയില്‍ എത്തി ആയുധം ഉപേക്ഷിച്ചശേഷം ബാഗും സാധനങ്ങളും എടുക്കാതെ അസമിലേക്ക് കടന്നുവെന്നുമാണ് വിവരം.

നാടുവിട്ടതായി ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് ബാഗും സാധനങ്ങളും എടുക്കാതെ അമീറുല്‍ പോയത്. ശരീരത്തിലെ മുറിവുകള്‍ ഏറ്റിരുന്നതിനാല്‍ കേരളത്തിന് പുറത്തുവെച്ച് ചികിത്സ തേടിയെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും കേരള പൊലീസ് സംഘം അസമിലെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :