ജിഷയ്‌ക്ക് അമീറുല്ലുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ദ്വിഭാഷി; വാര്‍ത്ത തെറ്റെന്ന് ജിഷയുടെ അമ്മ രാജേശ്വരി

പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല

അമീറുല്‍ ഇസ്ലാം , ജിഷ വധക്കെസ് , ജിഷ , പൊലീസ് , ലിപ്റ്റണ്‍ ബിശ്വാസ്
പെരുമ്പാവൂർ| jibin| Last Updated: ശനി, 18 ജൂണ്‍ 2016 (19:45 IST)
കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുല്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ്. ജിഷയ്‌ക്ക് പ്രതിയുമായി മുന്‍ പരിചയമുണ്ടായിരുന്നു. കുളിക്കടവില്‍ ഒളിഞ്ഞു നോക്കിയതിനെത്തുടര്‍ന്ന് ജിഷയുടെ അമ്മ രാജേശ്വരിയും മറ്റൊരാളും ചേര്‍ന്ന് അമീറുളിനെ തല്ലിയിരുന്നു. ഇതോടെയാണ് പ്രതിക്ക് ദേഷ്യമുണ്ടായതെന്നും ദ്വിഭാഷി മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. അമീറുൽ ഇസ്‌ലാം കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്. അഭിഭാഷകനെ ആവശ്യമാണെന്നും പ്രതി പറഞ്ഞുവെന്നും ലിപ്റ്റണ്‍ ബിശ്വാസ് വ്യക്തമാക്കി. കോടതിയുടെ നിയന്ത്രണമുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമീറുള്‍ ഇസ്ലാമിന് മലയാളം അറിയില്ല. എന്നാല്‍ ഹിന്ദി, ബംഗാളി ഭാഷകള്‍ ഇയാള്‍ക്ക് അറിയാമെന്നും ലിപ്ടണ്‍ പറഞ്ഞു.

അതേസമയം, പ്രതിക്ക് ജിഷയുമായി ബന്ധമുണ്ടായിരുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ മകള്‍ അത്തരമൊരാളെ പ്രണയിക്കില്ലെന്നും അവര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :