ഡിവൈഎസ്പി സോജൻ കള്ളിമുണ്ടും ബനിയനും ഉടുത്ത് കാഞ്ചീപുരത്തെ തെരുവിൽ മൂന്നുദിവസം ഉന്തുവണ്ടി തള്ളി, പലർക്കും വാഴപ്പഴം തൂക്കിവിറ്റു; അമീറുലിനെ പിടികൂടിയത് സിനിമ സ്റ്റൈലിൽ

കാഞ്ചീപുരത്ത് അമീറുൽ ഇസ്ലാം ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത് പ്രതിയുടെ കയ്യിലുള്ള മൊബൈൽഫോൺ വഴിയാണ്. ഇക്കാര്യം ആരും അറിയാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. അറിഞ്ഞാൽ ഫോൺ ഉപേക്ഷിച്ച് പ്രതി പോയാലോ എന

കൊച്ചി| aparna shaji| Last Updated: ശനി, 18 ജൂണ്‍ 2016 (13:39 IST)
കാഞ്ചീപുരത്ത് അമീറുൽ ഇസ്ലാം ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത് പ്രതിയുടെ കയ്യിലുള്ള മൊബൈൽഫോൺ വഴിയാണ്.
ഇക്കാര്യം ആരും അറിയാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. അറിഞ്ഞാൽ ഫോൺ ഉപേക്ഷിച്ച് പ്രതി പോയാലോ എന്ന് ഭയന്നായിരുന്നു.

ഒടുവിൽ ആരുമറിയാതെ പൊലീസ് കാഞ്ചീപുരത്തെത്തി. പൊലീസ് വേഷപ്രച്ഛന്നരായി തെരുവിലൂടെ നടന്നു. ഡി വൈ എസ് പി സോജൻ കള്ളിമുണ്ടും ബനിയനും ഇട്ട് കാഞ്ചീപുരത്തെ തെരുവിലൂടെ ഉന്തുവണ്ടി തള്ളി, പലർക്കും വാഴപ്പഴം തൂക്കിവിറ്റു. പ്രതിയുടെ സുഹൃത്തിനേയും കൂട്ടിയാണ് പൊലീസ് കാഞ്ചീപുരത്തെത്തിയത്. വാഴപ്പഴം അറീറുലിന്റെ ഇഷ്ടഭക്ഷണമാണെന്ന് സുഹൃത്തായിരുന്നു പൊലീസിനോട് പറഞ്ഞിരുന്നത്.

കാഞ്ചീപുരത്തുനിന്നും മൂന്നാം ദിവസം പ്രതിയെ തിരിച്ചറിഞ്ഞത് സുഹൃത്തായിരുന്നു. ഇയാളുടെ സിഗ്നൽ ലഭിച്ചതോടെ പൊലീസ് പ്രതിയ്ക്ക് പിന്നാലെ നടന്നു വലയിലാക്കുകയായിരുന്നു. പൊലീസ് ആണെന്ന് മനസ്സിലായതോടെ പ്രതി കുതറി ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതിയെയും കൊണ്ട് നേരെ തൃശൂരിലെ പൊലീസ് അക്കാദമിയിലെക്ക്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :