ജിഷ വധം: തിരിച്ചറിയല്‍ പരേഡിന് കോടതിയുടെ അനുമതി, പരേഡ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍

സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും തിരിച്ചറിയില്‍ പരേഡ്

ജിഷ വധം , ജിഷ , കൊലപാതകം , പൊലീസ് , അമീറുല്‍ ഇസ്‌ലാം
കൊച്ചി| jibin| Last Modified ശനി, 18 ജൂണ്‍ 2016 (13:26 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസിന് കോടതിയുടെ അനുമതി. ഡിവൈഎസ്പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയില്‍ എറണാകുളം സിജെഎം കോടതിയാണ് പരേഡിന് അനുമതി നല്‍കിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും പരേഡ്. പരേഡ് നടത്തുന്ന സ്ഥലവും തീയതിയും സിജെഎം തീരുമാനിക്കും.

സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

ഈ മാസം 30 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ കാക്കനാട് സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വെച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, സമീപവാസികള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പു കടക്കാരന്‍, കരാറുകാരന്‍ തുടങ്ങിയവരെ പരേഡില്‍ ഹാജരാക്കും.

അതേസമയം, അമീറുൽ ഇസ്‍ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു. പല തവണ ചോദ്യം ചെയ്തപ്പോളും അമീറുല്‍ ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം അയാള്‍ പൊലീസിനോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാത്തതെന്ന് പൊലീസിനു വ്യക്തമായി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :