ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി, രക്ഷപ്പെടാനാകാതെ അര മണിക്കൂര്‍ !

ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി, അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി!

Ramesh Chennithala, Oommenchandy, VS, Pinarayi, Jisha, lift, രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, വി എസ്, പിണറായി, ജിഷ, ലിഫ്റ്റ്
കണ്ണൂര്‍| Last Modified ശനി, 18 ജൂണ്‍ 2016 (12:58 IST)
പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തല അരമണിക്കൂറോളം കുടുങ്ങിക്കിടന്നത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിപക്ഷനേതാവ്. യോഗം നടക്കുന്ന മൂന്നാം നിലയിലുള്ള ഹാളിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി ലിഫ്റ്റ് പണിമുടക്കിയത്.

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി സെക്രട്ടറി സി കെ ശ്രീധരന്‍, പി എ അഷ്റഫലി തുടങ്ങിവരുള്‍പ്പടെ ചെന്നിത്തലയ്ക്കൊപ്പം ആറുപേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. രണ്ടാം നിലയുടെ പകുതി എത്തിയപ്പോള്‍ കറന്‍റ് പോകുകയായിരുന്നു. ഈ കെട്ടിടത്തിന് ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇല്ലാതിരുന്നത് വിനയായി.

അരമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് ലിഫ്റ്റില്‍ നിന്ന് നേതാക്കളെ പുറത്തെത്തിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :