അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ അടുത്ത 24 മണിക്കൂർ കനത്ത മഴക്ക് സാധ്യത; തീരപ്രദേശങ്ങളിൾ ജാഗ്രതാ നിർദേശം
- മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു എ ഇ
- മകള്‍ മര്‍ദ്ദിച്ചിട്ടില്ല, ഗവാസ്കറിന് പരിക്കേറ്റത് അലക്ഷ്യ ഡ്രൈവിങിനിടെ; പരാതിയുമായി എഡിജിപി
- ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന റഷ്യൻ യുവതികൾക്ക് ആജീവനാന്തം ബർഗർ സൌജന്യം; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ആഗോള ഭീമൻമാർ
- ‘മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘; പ്രധാനമന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ കത്ത്
കാണാതായ ദിവസം ജെസ്‌നയെ അടുത്ത ബന്ധു കാറിൽ പിന്തുടർന്നു; നിർണായക വിവരം പുറത്ത്
പത്തനംതിട്ട: ജെസ്‌നയെ കാണാതായ ദിവസം അടുത്ത ബന്ധു ജെസ്‌ന കയറിയ ബസിനെ കാറിൽ പിന്തുടർന്നിരുന്നതായി മറ്റൊരു ബന്ധു നൽകിയ മൊഴി പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് ആരോപണം. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
അടുത്ത ബന്ധുക്കൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് നേരത്തെ മൊഴി ലഭിച്ചിട്ടും പൊലീസ് ഈ തലത്തിലേക്ക് അന്വേഷണം നീക്കിയില്ലെന്ന് ആക്ഷൻ കൌൺസിൽ പറയുന്നു. ജെസ്‌ന അവസാനമായി സന്ദേശം അയച്ച സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.