അനുബന്ധ വാര്‍ത്തകള്‍
- തലതൊട്ടപ്പന്മാർ കൈയ്യൊഴിഞ്ഞപ്പോൾ ബൽറാമിന് കൂട്ട് യൂത്തന്മാർ!
- ‘കാലന് വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’ എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്; ബല്‍റാമിനെതിരെ കോടിയേരി
- ‘രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിടയിക്കും’; സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്
- കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കോടിയേരിക്ക് മറുപടിയുമായി കൃഷ്ണദാസ്
- ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്ന് കോടിയേരി; ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം
ജനതാദളിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, യുഡിഎഫ് ശിഥിലമാകും: കോടിയേരി
ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് അവര്‍ പോയപ്പോള്‍ തന്നെ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും കോടിയേരി വ്യക്തമാക്കി.
ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശം സംസ്ഥാനത്ത് യുഡിഎഫിന്റെ നില കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ഇനിയും പല പാര്‍ട്ടികളും യു ഡി എഫ് വിടും. മാണി വിഭാഗം നേരത്തേതന്നെ വിട്ടുപോയി. ജെ ഡി യു ഇപ്പോള്‍ ഈ രീതിയില്‍ തീരുമാനമെടുത്തതോടെ യു ഡി എഫ് ശിഥിലമാകുകയാണ് - കോടിയേരി പറഞ്ഞു.
ജെ ഡി യുവിന് മുന്നില്‍ ഇടതുമുന്നണി വാതില്‍ കൊട്ടിയടയ്ക്കില്ല. ഒരു ഉപാധിയും ആരും മുന്നോട്ടുവച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. 14 ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഏകകണ്ഠമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ പി മോഹനനും തന്റെ നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തെ അദ്ദേഹവും പിന്തുണച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.