ഇനി ജവാൻ ഇല്ല, ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്‌പാദനം നിർത്തിവെ‌ച്ചു

അഭിറാം മനോഹർ| Last Updated: വെള്ളി, 2 ജൂലൈ 2021 (16:49 IST)
സംസ്ഥാനത്ത് വൻതോതിൽ വിറ്റഴിഞ്ഞിരുന്ന റം ഉത്‌പാദനം നിർത്തിവെയ്‌ക്കുന്നു.തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയിൽ ഉൽപ്പാദനം നിർത്തിവെച്ചതോടെയാണിത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനെ തുടർന്നാണ് നടപടി.

ജവാൻ റം ഉല്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ 20,000 ലിറ്റർ ഉദ്യോഗസ്ഥർ മറിച്ച് വിറ്റതായി എക്‌സൈസ് അധികൃതർ കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :