നടപടി അസാധാരണമെന്ന്; ജേക്കബ് തോമസ് സിബിഐ ഡയറക്‌ടർക്ക് കത്ത് നൽകി
സിബിഐക്ക് ജേക്കബ് തോമസ് കത്തയച്ചു
തനിക്കെതിരെ അന്വേഷണം ആവാമെന്ന് കാണിച്ച് ഹൈക്കോടതിയിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. സിബിഐയുടെ നടപടി അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഡയറക്‌ടർക്ക് ജേക്കബ് തോമസ് കത്ത് നൽകി.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. ചീഫ് സെക്രട്ടറി മുഖേനെയാണ് വിജിലൻസ് ഡയറക്‌ടർ കത്തയച്ചത് .
തനിക്കെതിരായ സത്യവാങ്മൂലം സിബിഐ ഡയറക്‌ടറുടെ അനുവാദത്തോടെയാണോ എന്ന് കത്തിൽ ചോദിക്കുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
തനിക്കെതിരായ സത്യവാങ്മൂലം സിബിഐ ഡയറക്‌ടറുടെ അനുവാദത്തോടെയാണോ എന്ന് കത്തിൽ ചോദിക്കുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.