ഗാസയില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം 70 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (12:00 IST)
ഗാസയില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 1900 കടന്നു. ഇസ്രായേലിന്റെ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം ഗാസയില്‍ സുരക്ഷിത മേഖല രേഖപ്പെടുത്താന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്ക പറഞ്ഞു.

സംഘര്‍ഷം നിര്‍ത്താന്‍ അടിയന്തരമായി ഇടപെടണം എന്ന് പാലസ്തീന്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഖത്തര്‍ ഇസ്രായേലുമായി ചര്‍ച്ച നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :