തിരുവനന്തപുരം|
Last Updated:
ശനി, 2 മെയ് 2015 (21:19 IST)
എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ കോഴ ആരോപണത്തില്‍ തിങ്കളാഴ്ച അന്വേഷണം ആരംഭിയ്ക്കും. കൊച്ചിയിലെ വിജിലന്‍സ് സംഘമാണ് അന്വേഷണം ആരംഭിയ്ക്കുന്നത്. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗം ബിജു രമേശിന്റെ രഹസ്യ മൊഴി ചര്‍ച്ച ചെയ്തു.
ഇതുകൂടാതെ മൊഴി എടുക്കേണ്ടവരുടെ പട്ടിക തയ്യാറായതായാണ് സൂചനകള്‍ വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍. രമേശ് കുമാറിനാണ് അന്വേഷണ ചുമതല. എസ്പി കെ.എം. ആന്റണി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും.ബാര്‍ ഉടമകളുടെ മൊഴിയായിരിക്കും ആദ്യം രേഖപ്പെടുത്തുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.