മാണിക്കെതിരായ അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ഹസന്‍

കൊച്ചി| Last Modified ശനി, 2 മെയ് 2015 (14:46 IST)
ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍.

ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചുവെന്നും ഹസന്‍ വ്യക്തമാക്കി. അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിനാലാണു വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ നിന്നുള്ള മന്ത്രി കെ ബാബുവിനെതിരെ കോഴയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എ ഗ്രൂപ്പ് പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം എം ഹസന്റെ പ്രസ്താവന. മന്ത്രി കെ ബാബു ബാര്‍ ഉടമകളില്‍ നിന്നും 10 കോടിരൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :