കൊച്ചി|
Last Updated:
വ്യാഴം, 30 ഏപ്രില്‍ 2015 (15:03 IST)
ചീഫ് വിപ്പിന് ഒരുപാട് സ്റ്റാഫിന്റെ ആവശ്യമില്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. പല പുതിയ പദ്ധതികളുമുണ്ടെങ്കിലും സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനാണ് തീരുമാനമെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കൂട്ടിയിണക്കി ചീഫ് വിപ്പിന്റെ ചുമതല കാര്യക്ഷമമായി ചെയ്യുകയെന്നതാണ് തന്‍റെ ആത്യന്തികമായ ലക്‍ഷ്യമെന്നും തോമസ് ഉണ്ണിയാടന്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഭരണ, പ്രതിപക്ഷാംഗങ്ങളെ കോര്‍ത്തിണക്കി ആരോഗ്യകരമായ സഭാന്തരീക്ഷമുണ്ടാക്കും. ഈ പദവിയുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി പ്രവര്‍ത്തിക്കുകയെന്നതാണ് തന്‍റെ വഴി - തോമസ് ഉണ്ണിയാടന്‍ അഭിമുഖത്തില്‍ പറയുന്നു.
പി സി ജോര്‍ജ്ജ് ചീഫ് വിപ്പായിരിക്കുമ്പോള്‍ അദ്ദേഹത്തിന് മുപ്പതോളം സ്റ്റാഫുണ്ടായിരുന്നു. അതില്‍ ഉണ്ണിയാടന്‍ വന്‍ തോതില്‍ കുറവുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.