തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 2 മെയ് 2015 (13:04 IST)
അഴിമതിക്കേസില്‍ കുടുങ്ങുന്നത് നാണക്കേടല്ലാത്ത കാലമാണെന്ന് വിജിലന്‍സ് വിന്‍സന്‍ എം പോള്‍. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന്റെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വിന്‍സന്റ് എം പോള്‍. വിജിലന്‍സ് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനെതിരായ അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസ് ഒഴിവായിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
നിയമനടപടിയിലെ മെല്ലെപ്പോക്ക് അഴിമതിക്ക് തുണയാകുകയാണ്. ഈ സംവിധാനം മാറാതെ അഴിമതി തുടച്ചു നീക്കാന്‍ കഴിയില്ല. അഴിമതിക്കേസില്‍ കുടുങ്ങുന്നത് നാണക്കേടല്ലാത്ത കാലമാണ്. 1200 ഓളം അഴിമതിക്കേസുകളാണ് വിജിലന്‍സില്‍ ഇപ്പോള്‍ കെട്ടിക്കെടുക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.