ബാബുവിനെതിരായ അന്വേഷണം: എഡിജിപി ജേക്കബ് തോമസ് ഒഴിവായി

Last Updated: വെള്ളി, 1 മെയ് 2015 (17:34 IST)
ബാര്‍കോഴക്കേസില്‍ കെ ബാബുവിനെതിരായ അന്വേഷണത്തില്‍ നിന്നും എഡിജിപി ജേക്കബ് തോമസ് ഒഴിവായി. കെ ബാബുവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ജേക്കബ് തോമസ് ഒഴിവായത്.

ജേക്കബ് തോമസ് നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. വിന്‍സന്‍ എം പോളിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. വിജിലന്‍സ് മധ്യമേഖല എസ്പി കെ എം ആന്റണി, ഡിവൈഎസ്പി എം എന്‍ രമേശ് എന്നിവരും ബാബുവിനെതിരായ അന്വേഷണ സംഘത്തിലുണ്ട്.
അതിനിടെ മാണിക്കെതിരായ അന്വേഷണത്തിന്റെ
അന്തിമ റിപ്പോര്‍ട്ട് ഈ മാസം അവസാനം സമര്‍പ്പിക്കും.

മന്ത്രി ബാബുവിനെതിരെ ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തില്‍ വിജിലന്‍സിന്റെ ക്വിക് വേരിഫിക്കേഷനാണ് നടക്കുന്നത്. ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ 42 ദിവസത്തികം റിപ്പോര്‍ട്ട് നല്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :