കരിപ്പൂര്‍|
Last Modified വ്യാഴം, 15 മെയ് 2014 (09:44 IST)
വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ ഒളിപ്പിച്ചുകടത്തിയ 583 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 17,75,000 രൂപ വിലവരും.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇ.കെ 560 ദുബായ് - കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് പാറക്കടവ് പിലാകൂല്‍ സി.പി. ഹമീദിന്റെ(51) ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ബാഗേജില്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സിന്റെ അടിഭാഗത്ത് കാര്‍ബണ്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി ദോഹയില്‍ പലചരക്കുകട നടത്തുന്ന ഇയാള്‍ നാട്ടിലെ വീടുപണിക്ക് പണം കണ്ടെത്താനാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. 116.6 ഗ്രാം വീതം തൂക്കംവരുന്ന അഞ്ച് സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. ദോഹയില്‍ നിന്നാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്.