സ്റ്റാപ്ലര്‍ മെഷീനില്‍ നിന്ന് 17 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു

കൊച്ചി| Last Modified തിങ്കള്‍, 12 മെയ് 2014 (17:41 IST)
കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദോഹയില്‍ നിന്നു വന്ന ജെറ്റ് എയര്‍വേസ് യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു.

സ്റ്റാപ്ലര്‍ മെഷീന്‍, ഹോള്‍ പഞ്ചിംഗ് മെഷീന്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 583 ഗ്രാം സ്വര്‍ണമാണ്‌ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴു ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണം ഇയാളുടെ ബാഗേജ് പരിശോധനയിലാണ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :