അനുബന്ധ വാര്‍ത്തകള്‍
- ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്
- സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്
- ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും
- സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!
- ഇനി തെരെഞ്ഞെടുപ്പ് ചൂടിലേക്ക്, പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ, സൂക്ഷ്മ പരിശോധന നാളെ, പിൻവലിക്കൽ 26 വരെ
സർക്കാർ ഇടപെടൽ ഫലം കണ്ടു; അട്ടപ്പാടിയിൽ ശിശുമരണനരിക്ക് കുറഞ്ഞു
2014 ൽ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ 16 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് ശിശുമരണനിരക്ക് കുറയ്ക്കാൻ കാരണം.
2014 ൽ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ 16 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ ഇത് അഞ്ചായും 2024 ൽ ഏഴായും കുറഞ്ഞു. 30 ശതമാനമായിരുന്ന ശിശുമരണനിരക്ക് 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സർക്കാർ നടപ്പിലാക്കിയ 'അമ്മവീട്' പദ്ധതിയടക്കം ഫലപ്രദമായിരുന്നു. ഉൾവനങ്ങളിലും ദുർഘട മേഖലകളിലും താമസിക്കുന്ന ഗർഭിണികളെ പ്രസവത്തിനു ആഴ്ചകൾക്കു മുൻപേ അമ്മവീടുകളിലേക്ക് മാറ്റി ഡോക്ടർമാരുടെ നിരീക്ഷണത്തിലാക്കുന്ന പദ്ധതിയാണിത്. പോഷകാഹാരം ഉറപ്പാക്കാനും സമഗ്ര ചികിത്സ പദ്ധതികൾ ആവിഷ്‌കരിക്കാനും ഇടതുപക്ഷ സർക്കാരിനു സാധിച്ചിരുന്നു.