അനുബന്ധ വാര്‍ത്തകള്‍
- പന്തൽ തകർന്നുവീണ് 14 പേർ മരിച്ചു
- ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
- ‘കീറിമുറിക്കാന്‍ ബ്ലേഡ് എടുത്തപ്പോള്‍ ശ്വാസമെടുത്തു’; മരിച്ചെന്ന് കരുതി രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നു
- സുഹൃത്തായ യുവതിയെ വെള്ളത്തിൽ മുക്കിക്കൊന്നു; എട്ട് ട്രാൻസ്ജെൻഡറുകള് അറസ്റ്റില്‍
- ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു
റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സംഭവം.
റമ്പൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടിൽ വിപിൻലാൽ -കൃഷ്ണമോൾ ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള മകൻ അശ്വിൻ വിഷ്ണുവാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മൂമ്മയുടെയും അയൽപ്പക്കത്തെ കുട്ടികളോടോപ്പം കളിച്ചുകൊണ്ടിരുമ്മപ്പോൾ റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. തൊണ്ടയിൽ കുരു കുടുങ്ങിയതോടെ കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടു.
ഉടൻ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.