അനുബന്ധ വാര്‍ത്തകള്‍
- മാനസിക സമ്മര്‍ദ്ദം അത്ര മോശമാണോ?
- കുട്ടികളില്‍ മങ്കിപോക്‌സ് കാണുന്നത് വിരളമായി; ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 25 കുട്ടികള്‍ക്ക്
- വധുവിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്ലേ ചെയ്ത് വരന്; കണ്ടത് വധു സഹോദരി ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം
- സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്!
- വിദേശത്തുള്ള ഭര്‍ത്താവിന് ഭാര്യയെ സംശയം; വീഡിയോ കോളില്‍ ജീവനൊടുക്കി യുവതി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം; 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു നാളെ തുടക്കം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു നാളെ (ഓഗസ്റ്റ് 13) തുടക്കമാകും. നാളെ മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും.
വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യര്‍ഥിച്ചു.