24 മണിക്കുറിനിടെ 24,248 പേർക്ക് കൊവിഡ് ബാധ, 425 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,97,413

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 6 ജൂലൈ 2020 (10:39 IST)
ഡൽഹി: തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് 25,000 നടുത്ത് കൊവിഡ് ബധിതർ. കഴിഞ്ഞ 24 മണിക്കുറിനിടെ 24,248 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയതോടെ റഷ്യയെ മറികടന്ന് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെത്തി. 425 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 19,693 ആയി. മരണനിരക്കിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് ഇന്ത്യ.

2,53,287 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4,24,433 പേർ രോഗാമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,06,619 ആയി. 8,822 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 1,11,151 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,510 പേർ മരണപ്പെട്ടു. ഡൽഹിയിൽ 99,444 പേർക്ക് രോഗബാധ സ്ഥിരികരിച്ചപ്പോൾ 3,067 പേരാണ് മരണപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :