രോഗബാധ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം, ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 6 ജൂലൈ 2020 (09:57 IST)
ബെയ്‌ജിങ്: ചൈനയിലെ ബയനോറിൽ ബ്യൂബോണിക് പ്ലേഗ് പടർന്നുപിടിയ്ക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രോഗ വ്യാപനം നിയന്ത്രിയ്ക്കുന്നതിനായി പ്രദേശത്ത് ലെവൽ 3 ജാഗ്രതാ നിർദേശം നൽകിയതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 2020 അവസാനം വരെ മുൻകരുതൽ തുടരണം എന്നാണ് പ്രാദേശിക ആരോഗ്യ അധികൃതർ മുന്നറിയിപ്പ് മൽകിയിരിയ്ക്കുന്നത്. രോഗം ബാധിച്ച് ചിലർ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ.

ഖോവ്ഡ് പ്രവിശ്യയിൽ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേർക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിൻഹ്വാ വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 27കാരനും,17കാരനായ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ 146 പേർ നിരീക്ഷണത്തിലാണ്. എലി വർഗത്തിൽപ്പെട്ട മാമറ്റിന്റെ ഇറച്ചി ഭക്ഷിച്ചതാണ് രോഗബാധയ്ക്ക് കാരനമായത്. എലിവർഗത്തിൽപ്പെട്ട ജീവികളിലുള്ള ഒരുതരം ചെള്ളാണ് രോഗബധയുണ്ടാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗബാധയുണ്ടായി 24 മണീക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :