ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 200 കോടിയിലേക്ക്!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ജൂലൈ 2022 (11:19 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 20,000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 20,139 കോവിഡ് കേസുകളാണ്. കൂടാതെ 16,482 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 136076 ആണ്. ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 5.10 ശതമാനം കടന്നു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 199.27 കോടിയിലേറെപ്പേരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :