സംസ്ഥാനത്ത് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 14 ജൂലൈ 2022 (09:48 IST)
കേരളത്തില്‍ മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് വന്നയാള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാള്‍ ചികിത്സയിലാണ്. അതേസമയം ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിക്കും. ഇത് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കു. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :