അച്ഛനും മകനും, സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി ധ്രുവിന് ഒപ്പമുള്ള വിക്രമിന്റെ ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ജൂലൈ 2022 (10:40 IST)
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം നടന്‍ ചിയാന്‍ വിക്രം ഒന്നിച്ചപ്പോള്‍ പിറന്ന ചിത്രമാണ് 'മഹാന്‍'.അദ്ദേഹത്തിന്റെ മകന്‍ ധ്രുവ് വിക്രമും ഈ സിനിമയില്‍ ഉണ്ടായിരുന്നു. അച്ഛനും മകനും ആദ്യമായി ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു വിരുന്ന് തന്നെയായി മാറി. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം.അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായി താരം വേഷമിടുന്നു. 2022 സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.


ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തും. വിക്രം ആരാധകര്‍ കാത്തിരിക്കുന്ന കൂടിയാണിത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :