സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രിയും കളക്ടറും പോലീസ് മേധാവിയും വനിതകൾ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (11:04 IST)
പത്തനംതിട്ട: ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ജില്ലയിലെ ആഘോഷം വേറിട്ട് നിൽക്കുന്നു. പതാക ഉയർത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജ് എത്തിയപ്പോൾ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.ഐയ്യരും ജില്ലാ പോലീസ് മേധാവി ആർ.നിഷാന്തിനിയും സന്നിഹിതരായിരുന്നു.


മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തൽ കഴിഞ്ഞതിനെ തുടർന്ന് പരേഡ് പരിശോധിച്ചു. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന നാം ഈ ഘട്ടത്തിൽ കോവിഡ്നെതിരെ ശക്തമായ സ്വയം പ്രതിരോധം തീർക്കണം എന്നത് അനിവാര്യമാണെന്നും കോവിഡിനെ ജയിക്കാൻ നാം ഓരോരുത്തരും പോരാളികൾ ആകണമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :