1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Immoral traffic case arrest in kochi

ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുമായ യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണി അറസ്റ്റില്‍

 Immoral traffic , police , arrest , death , kill , sex , rape case , rape , obline sex , ഓണ്‍ലൈന്‍ പെണ്‍വാണിഭം , സെക്‍സ് , അറസ്‌റ്റ് , പൊലീസ് , സെക്‍സ് , പീഡനം
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയും ബലാല്‍സംഗകേസിലെ മുഖ്യപ്രതിയുമായ 25 കാരനെ മരട് പൊലീസ് പിടികൂടി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി കല്ലുവെട്ടാം‍കുഴി തെക്കതില്‍ പിമ്പിരി എന്നറിയപ്പെടുന്ന അരുണ്‍ ആണ് മരട് പൊലീസിന്‍റെ വലയിലായത്.

കഴിഞ്ഞ മാസം ഇരുപത്തൊമ്പതിനു മരടിലെ തൈക്കൂട്ടം അപ്പാര്‍ട്ട്‍മെന്‍റില്‍ വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം പണവും ടി.വിയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. മരട് എസ്ഐ എം സുജാതന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അരുണിനെ അറസ്റ്റ് ചെയ്തത്.    

നിരവധി പീഡന കേസുകളില്‍ അരുണ്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പീഡന കേസിലെ രണ്ടാം പ്രതിയായ കീരി നാസര്‍ എന്ന നാസറിനെ പിടികൂടാന്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അടുത്ത ലേഖനം
മില്‍മാ പാലില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചു