Mocha cyclone: മോക്ക ചുഴലിക്കാറ്റ് വരുന്നു, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 7 മെയ് 2023 (10:36 IST)
സംസ്ഥാനത്ത് ശക്തമാകുമെന്ന് നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായും പിന്നീട് തീവ്ര ന്യൂനമർദ്ദം ആയതിന് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്.

ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.ഇതോടെ വരും ദിവസങ്ങളിൽ മഴ ശക്തമാകും. 30- 40 കിമീ വേഗതയിൽ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. ജാഗ്രത കണക്കിലെടുത്ത് ഇന്ന് വയനാട് ജില്ലയിലും ചൊവ്വാഴ്ച ഇടുക്കി,എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :