1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Illegal pipeline Water theft in Thiruvananthapuram

തിരുവനന്തപുരത്ത് അനധികൃത പൈപ്പ്ലൈനും വെള്ളം മോഷ്ടിക്കലും; 2.48 ലക്ഷം രൂപയുടെ ഞെട്ടിക്കുന്ന ബില്‍

Illegal pipeline
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പി.ടി.പി (PTP) സബ് ഡിവിഷന്‍ പരിധിയില്‍ വെള്ളം മോഷ്ടിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് വെള്ളക്കരവും പിഴയുമായി 2,48,522 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കി. അരമട പള്ളിക്കു സമീപം തങ്കരാജിന്റെ പേരിലുള്ള കുടിവെള്ള കണക്ഷനില്‍ (ഉപഭോക്തൃ നമ്പര്‍: TMA/2721/S), മീറ്റര്‍ റീഡര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മോഷണം കണ്ടെത്തിയത്. വാട്ടര്‍ മീറ്ററിന് മുന്‍പായി ഒരു പൈപ്പ്‌ലൈന്‍ ഘടിപ്പിച്ച് വെള്ളം കിണറ്റിലേക്ക് തിരിച്ചുവിടുന്നതായി പരിശോധനയില്‍ കണ്ടെത്തി. 
 
ഇതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കുകയും കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഈ കണക്ഷന്‍ നല്‍കിയിട്ടുള്ള കെട്ടിടത്തില്‍ കടമുറികളും 'ജെ.ജെ. ലോഡ്ജ്' (JJ Lodge) എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍നടപടിയുടെ ഭാഗമായി വെള്ളം മോഷ്ടിച്ച വിവരം വാട്ടര്‍ അതോറിറ്റി പൂജപ്പുര പോലീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മിനി കൂപ്പര്‍ അപകടക്കേസിലെ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു