അനുബന്ധ വാര്‍ത്തകള്‍
- ദുരൂഹതയേറുന്നു ! 2017 മുതല്‍ കാണാതായത് 12 സ്ത്രീകളെ, നരബലിക്ക് ഇരയായോ?; വീണ്ടും അന്വേഷണം
- World Sight Day 2022: പൊന്നുപോലെ സൂക്ഷിക്കണം കണ്ണുകളെ, അറിയേണ്ടത് ഇക്കാര്യങ്ങള്‍
- തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടി
- ഏകീകൃത കളര്‍ കോഡ്: ഇന്ന് ടൂറിസ്റ്റ് ബസ് ഉടമകളുടെ സൂചന സമരം
- രോഗികള്‍ എന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍
ഇറച്ചി വെട്ടുന്ന പോലെ മൃതദേഹം തുണ്ടംതുണ്ടമാക്കി, ഉപയോഗിച്ചത് വീട്ടിലെ വെട്ടുകത്തി, മൃതദേഹം വെട്ടിനുറുക്കിയതില്‍ ലൈലയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഇലന്തൂര്‍ നരബലി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്കായി കൊന്ന രണ്ട് സ്ത്രീകളെ അതിക്രൂരമായാണ് വെട്ടിനുറുക്കിയതെന്ന് ഒന്നാം പ്രതിയായ ഷാഫിയും മൂന്നാം പ്രതിയായ ലൈലയും പറഞ്ഞു.
അറവുശാലയില്‍ ഇറച്ചി വെട്ടുന്ന പോലെ മൃതദേഹം തുണ്ടംതുണ്ടമായി വെട്ടിനുറുക്കി. വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നും മൂന്നാം പ്രതിയായ ലൈല പറഞ്ഞു. രണ്ട് തടി കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയത്.
താന്‍ മുന്‍പ് അറവുശാലയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ഇറച്ചിവെട്ട് അറിയാമെന്നും ഷാഫി പറഞ്ഞു. മുന്‍പരിചയം ഉള്ളതിനാല്‍ മൃതദേഹം വെട്ടിനുറുക്കാന്‍ മടി തോന്നിയില്ല. തനിക്ക് രക്തം കണ്ടാല്‍ ഭയം വരില്ലെന്നും ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.