1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. IFFK film kerala

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍; ചലചിത്ര മേള നടക്കുന്നത് നാലുമേഖലകളിലായി

IFFK
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ നടത്തും. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നാലു മേഖലകളിലായി ആയിരിക്കും ഇത്തവണ മേള. ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. 
 
ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്  മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4991 പേര്‍ക്ക്; 5111 പേര്‍ക്ക് രോഗമുക്തി