1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dollar smuggling case customs will question speaker

ഡോളര്‍ കടത്തുകേസ്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Speaker
ഡോളര്‍ കടത്തുകേസ്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കൈമാറിയതായി സ്വപ്‌നയുടേയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഗൗരവമേറിയ മൊഴിയാണ് സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ നല്‍കിയത്. നേരത്തേ തന്നെ സ്വപ്‌നക്കൊപ്പം വേദി പങ്കിടുന്ന സ്പീക്കറുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
 
നേരത്തേ പ്രതികളുടെ മൊഴികേട്ട് കോടതി ഞെട്ടിയെന്ന് വാര്‍ത്തയ്ക്കുപിന്നില്‍ ശ്രീരാമകൃഷ്ണന്റെ പങ്കാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
അടുത്ത ലേഖനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 20,035 പേര്‍ക്ക്; കേരളത്തില്‍ മാത്രം 5215പേര്‍ക്ക് രോഗം