ഇടുക്കി മാങ്കുളത്ത് മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (17:35 IST)
ഇടുക്കി : ഇടുക്കി ജില്ലയിലെ മാങ്കുളം വലിയ പാരക്കുട്ടി പുഴയിൽ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണ് മുങ്ങി മരിച്ചത്.

അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. സ്‌കൂളിലെ എട്ട്, ഒമ്പതു ക്ലാസുകളിലെ മുപ്പതു വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മാങ്കുളത് വിനോദസഞ്ചാരത്തിനു എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :