ഇടുക്കിയില്‍ കാട്ടാനയെ ഭയന്നോടിയ ഏഴുമാസം ഗര്‍ഭിണിക്ക് വീണുപരിക്കേറ്റു; കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ജനുവരി 2023 (17:30 IST)
കാട്ടാനയെ ഭയന്നോടിയ ഗര്‍ഭിണിക്ക് വീണു പരിക്കേറ്റു. ഏഴുമാസം വളര്‍ച്ചെത്തിയ കുഞ്ഞ് മരിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ 36 കാരിയായ അംബികയ്ക്കാണ് പരിക്കേറ്റത്. വീഴ്ച്ചയുടെ ആഘാതത്തിലാണ് ഇവരുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. 10 മണിക്കൂറിനു ശേഷമാണ് യുവതിയെ മൂന്നാറില്‍ എത്തിച്ചത്. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതാണ് പ്രശ്‌നമായത്.

അംബിക ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രാവിലെ എട്ടുമണിക്ക് കുളിക്കാന്‍ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ച് ഓടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :