കെ ആര്‍ അനൂപ്|
Last Modified ശനി, 14 ജനുവരി 2023 (09:09 IST)
ഇരുപത്തിയേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. ഭാര്യക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.സിമി എന്നാണ് ഭാര്യയുടെ പേര്.അല്‍ഫിയ, മുഹമ്മദ് അന്‍സാഫ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
'27 വര്‍ഷം എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ കൂടെ നിന്ന എന്റെ പ്രിയതമക്ക് ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍..'-ജാഫര്‍ ഇടുക്കി കുറിച്ചു.
ഭീഷ്മ പര്‍വ്വം, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, ഈശോ, പത്തൊമ്പതാം നൂറ്റാണ്ട്,
നാരദന്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളാണ് കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തുവന്നത്.