തൃശൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (11:08 IST)
തൃശൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുമ്പിലാവ് അക്കിക്കാവിലാണ് സംഭവം. ബൈക്ക് യാത്രികനായ കോതച്ചിറ പുഷ്‌പോത്ത് മനു ആണ് മരിച്ചത്. 22 വയസായിരുന്നു.

അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന് പുറകിലിരിക്കുകയായിരുന്നു മനു. സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :