ആദ്യത്തെ തമിഴ് സിനിമ, നയന്‍താരയുടെ 'O2' ല്‍ ജാഫര്‍ ഇടുക്കിയും, ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (14:05 IST)

നയന്‍താരയുടെ റിലീസ് പ്രഖ്യാപിച്ച ത്രില്ലര്‍ 'O2' ല്‍ മലയാളി താരങ്ങളായ ജാഫര്‍ ഇടുക്കിയും ലെനയും അഭിനയിക്കുന്നുണ്ട്. പോലീസ് യൂണിഫോമില്‍ ലെന എത്തുമ്പോള്‍ ജാഫര്‍ ഇടുക്കിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. തന്റെ മകളായി നടി തരണി സുരേഷ്‌കുമാര്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ക്യാരക്ടര്‍ പോസ്റ്റര്‍ ജാഫര്‍ ഇടുക്കി പങ്കുവെച്ചു.A post shared by Jaffar Idukki (@jaffaridukki_official)


'O2' ജൂണ്‍ 17ന് ഒ.ടി.ടി റിലീസ് ആകും.ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :