തിരുവനന്തപുരത്ത് ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്ന 11 ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (08:07 IST)
തിരുവനന്തപുരത്ത് ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്ന 11 ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. ആര്യനാട് ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. കൂടാതെ ഇതിനു സമീപത്തുകൂടി നടക്കുകയായിരുന്ന യാത്രക്കാരന്റെ കാലിലൂടെയും വാഹനം കയറി.

വാഹനത്തില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :