1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Idukki
ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പിണങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഡെനിന്‍ ജോസ് പോളിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിലേക്ക് വീഴുകയായിരുന്നു ഡെനിന്‍. നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. തരിയോട് പത്താംമൈല്‍ സ്വദേശികളായ പൈലി-സുമ ദമ്പതികളുടെ മകനാണ് ഡെനിന്‍.
അടുത്ത ലേഖനം
സ്ത്രീകള്‍ ജോലിക്ക് വരേണ്ടതില്ലെന്ന് താലിബാന്റെ മുന്നറിയിപ്പ്; രണ്ടുപതിറ്റാണ്ടായി സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അഫ്ഗാനിസ്ഥാനില്‍ നഷ്ടമാകുന്നു