ശ്രീനു എസ്|
Last Modified വെള്ളി, 11 ഡിസംബര്‍ 2020 (07:55 IST)
ജില്ലയില്‍ ഡിസംബര്‍ എട്ടിന്
നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍, നോട്ടീസ്, പോസ്റ്ററുകള്‍ തുടങ്ങിയവ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുനചംക്രമണ ഏജന്‍സികള്‍ക്ക് കൈമാറണം.
കൂടാതെ പൊതുസ്ഥലങ്ങളില്‍ നിന്നുള്ള
അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മുഖേന ക്ലീന്‍ കേരളയ്ക്ക് കൈമാറാം. അല്ലാത്തപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാലിന്യം പുനചംക്രമണ ഏജന്‍സികള്‍ക്ക് നല്‍കണം. അതുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്നും ഈടാക്കാം.