പത്തനംതിട്ടയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുന്നു

പത്തനംതിട്ട| എസ് ശ്രീനു| Last Modified ശനി, 16 മെയ് 2020 (13:49 IST)
ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുന്നു. 115 പേരാണ് ജില്ലയില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 24പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം എലിപ്പനിയുടെ രോഗലക്ഷണങ്ങളുമായി ഒരാള്‍ മരിക്കുകയും ചെയ്തു. ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാമാണ് മരിച്ചത്.

36 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം 13പേര്‍ക്കായിരുന്നു എലിപ്പനി ബാധിച്ചിരുന്നത്. ഇതോടെ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാതല യോഗം തീരുമാനിച്ചിട്ടുണ്ട്. ലോക്ക് കാരണമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :