അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനൊരുങ്ങി തമിഴ്നാട്; പ്രളയമുണ്ടായത് ഡാം തുറന്ന് വിട്ടത് കൊണ്ടല്ലെന്ന് എടപ്പാടി
- ഇടുക്കി ആർച്ച് ഡാമിന് ചലന വ്യതിയാന തകരാർ
- മുല്ലപ്പെരിയാർ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിർത്തണം; സുപ്രീം കോടതി
- മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്ത്തി; ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു, ജലനിരപ്പ് 2401.74 അടി
- മഴയ്ക്ക് ശമനം, ഇനി ആശങ്ക വേണ്ട; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, ഷട്ടറുകൾ വീണ്ടും താഴ്ത്തി
ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി
ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി
ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. 2,391 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്തടക്കം മഴ കനത്തതോടെ ഓഗസ്റ്റ് ഒൻപതിനാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാം തുറന്നത്.
നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കുന്നതിനായി ഇത്രദിവസം ഷട്ടറുകൾ തുറന്നുവയ്ക്കുകയായിരുന്നു. തുലാവർഷം വരെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.