മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനൊരുങ്ങി തമിഴ്നാട്; പ്രളയമുണ്ടായത് ഡാം തുറന്ന് വിട്ടത് കൊണ്ടല്ലെന്ന് എടപ്പാടി

അപർണ| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (14:38 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് എടപ്പാടി അറിയിച്ചു.

കേരളത്തിൽ പ്രളയമുണ്ടായതുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങളാണ് കേരളം ഉന്നയിക്കുന്നതെന്നും എടപ്പാടി ആരോപിച്ചു. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ല. സുപ്രീംകോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ, മഴ പെയ്തപ്പോൾ 136 ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയപ്പോഴും തമിഴ്‌നാടിന് തൃപ്തികരമായിരുന്നില്ല. 152 അടിയിലേക്കെത്തിക്കുക എന്നത് തന്നെയാണ് തമിഴ്നാടിന്റെ ലക്ഷ്യം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :