1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kapil Sibal about Narendra Modi Government

കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ പറഞ്ഞ് കബില്‍ സിബൽ

കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ പറഞ്ഞ് കബില്‍ സിബൽ

കബില്‍ സിബൽ
രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബൽ‍. കേന്ദ്രസർക്കാരിന്റെ നാലര വർഷത്തെ ഭരണപരാജയങ്ങൾ പറയുന്ന 'ഷേഡ്‌സ് ഓഫ് ട്രൂത്ത്- എ ജേണി ഡീറെയില്‍ഡ്' എന്ന പുസ്‌തക പ്രകാശനത്തിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
വെള്ളിയാഴ്‌ചയാണ് പുസ്‌തകത്തിന്റെ പ്രകാശനം. സഖ്യകക്ഷി സര്‍ക്കാരുകള്‍ ഭൂരിപക്ഷ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണനിര്‍വഹണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
ക്ഷേത്രത്തിൽ അലങ്കരിച്ച ബലൂൺ പൊട്ടിച്ചതിന് ദളിത് ബാലനെ കൌമാരക്കാർ മർദ്ദിച്ചുകൊന്നു