ഒരുമാസത്തിനിടെ മൂന്നുതവണ ഇടുക്കി ഡാം തുറന്നതോടെ കെഎസ്ഇബിക്ക് നഷ്ടമായത് 50കോടി രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (16:37 IST)
ഒരുമാസത്തിനിടെ മൂന്നുതവണ ഇടുക്കി ഡാം തുറന്നതോടെ കെഎസ്ഇബിക്ക് നഷ്ടമായത് 50കോടി രൂപ. 97മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് കളഞ്ഞത്. ആദ്യം ഒക്ടോബര്‍ 19മുതല്‍ 27വരെയാണ് ഡാം തുറന്നത്. ഈകാലയളവില്‍ 46.29മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോയിരുന്നു. ഇതുകൊണ്ട് 68.5 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നു. ഇതിനുശേഷം നവംബര്‍ 14ന് ഡാം വീണ്ടും തുറന്നു. രണ്ടുദിവസങ്ങള്‍ക്കു ശേഷം ഡാം വീണ്ടും വീണ്ടും തുറന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :