1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder in Malappuram News

കുടുംബവഴക്ക്: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Murder
കുടുംബവഴക്ക് മൂലം മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപറമ്പില്‍ ജാഫര്‍ ഖാനാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തിലാണ് ജാഫര്‍ ഖാന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ റൗഫിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫര്‍ ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. 
അടുത്ത ലേഖനം
തിരുവല്ലയില്‍ വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു